കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങളുമായി എൻആർഇ ഓണം സൂപ്പർ ഓണം ഓഫർ. ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് കിട്ടാവുന്ന എല്ലാ സമ്മാനങ്ങളും എൻആർഇയിലും ലഭ്യമാണ്.
മറ്റുള്ളവയിൽനിന്ന് എൻആർഇയെ വ്യത്യസ്തമാക്കുന്നത് ബ്രാൻഡഡ് ഓഫറുകൾക്ക് പുറമേയുള്ള സമ്മാനങ്ങളാണ്. 100 പേർക്ക് 100 എൽഇഡി ടിവി, 100 വാഷിംഗ് മെഷീൻ, 100 മിക്സർ ഗ്രൈൻഡർ, 100 ഇൻഡക്ഷൻ സ്റ്റൗ, 100 സിൽവർ കോയിൻ, 25 പേർക്ക് ഗോൾഡ് കോയിൻ എന്നിവയുമുണ്ട്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കമ്പനി ഓഫറുകളിൽ ഉൾപ്പെടുന്ന ജർമൻ കാറും ടാറ്റ ടിയാഗോ കാറും മഹീന്ദ്ര താറും ഇലക്ട്രിക് സ്കൂട്ടറും മോട്ടോർ ബൈക്കുകളും ഇന്റർനാഷണൽ ട്രിപ്പുകളും ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ ഓണസമ്മാനമായി ലഭിക്കാനുള്ള അവസരം എആർഇയിൽ ലഭ്യമാണ്.
ഓരോ ബ്രാൻഡുകൾക്കും ലഭ്യമായിട്ടുള്ള കാഷ്ബാക്ക് ഓഫറുകളും ഇവിടെ ലഭ്യമാണ്. കാഷ്ബാക്ക് ഓഫറുകൾക്കു പുറമെ സീറോ ഡൗൺ പേയ്മെന്റ് സ്കീമിലൂടെ പൈസയില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണം സ്വന്തമാക്കുവാനും പലിശ രഹിതമായി വായ്പകൾ ലഭിക്കുന്നതിനാൽ വളരെ ആയാസരഹിതമായി വളരെ മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ സ്വന്തമാക്കുവാനും സൗകര്യമുണ്ട്.
ഗൃഹോപകരണങ്ങൾക്ക് മികച്ച എക്സ്ചേഞ്ച് ഓഫറും വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് പ്രത്യേകമായി പരമാവധി വില ലഭ്യമാക്കിക്കൊണ്ട് പുത്തൻ ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.